കെ.എൻ.എസ്.എസ്. ഓണച്ചന്തകൾ
കൊത്തനൂർ കരയോഗത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണച്ചന്ത

കെ.എൻ.എസ്.എസ്. ഓണച്ചന്തകൾ

ബെംഗളൂരു : കെ.എൻ.എസ്.എസ്. കൊത്തനൂർ കരയോഗം സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു കെ. നാരായണപുരയിലെ ഡോൺ ബോസ്‌കോ ഹൈസ്കൂൾ അങ്കണത്തിലാണ് ഓണച്ചന്ത. 14-ന് സമാപിക്കും. പച്ചക്കറികൾ, പലചരക്ക് സാധനങ്ങളും ഉൾപ്പെടെ ഓണവിഭവങ്ങൾക്ക് ആവശ്യമായവ എല്ലാം ഓണച്ചന്തയില്‍ ലഭ്യമാണ്.

ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺലാൽ, സെക്രട്ടറി പ്രശാന്ത് നായർ, ശിവദാസ്, പ്രിയ അരുൺലാൽ, രേണുക ചന്ദ്രശേഖർ, സന്ദീപ് ചന്ദ്രൻ, സൂരജ് സുനിൽ എന്നിവർ നേതൃത്വം നൽകി. ഫോൺ: 9886649966.

എം.എസ്. നഗർ കരയോഗം സംഘടിപ്പിക്കുന ഓണച്ചന്തയുടെ ഉദ്ഘാടനം കരയോഗം മുൻ ഖജാൻജി ഇ.ടി. പൊന്നുകുട്ടൻ നിര്‍വഹിച്ചു. 14 വരെ കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലെ എം.എം.ഇ.ടി. സ്‌കൂളിലാണ് ഓണച്ചന്ത. ആദ്യവിൽപ്പന വൈസ് ചെയർമാൻ വി.ആർ. ചന്ദ്രൻ നിർവഹിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഇ.സി. ദേവീദാസ്, മുരളീധർ നായർ, മോഹൻദാസ്, കേശവപിള്ള, സതീഷ് കുമാർ, ശ്രീദേവീ സുരേഷ്, ഗീതാ മനോജ് എന്നിവർ പങ്കെടുത്തു. ഫോൺ: 8050508826.

എം.എസ്. നഗർ കരയോഗം ഓണച്ചന്ത

മൈസൂരു കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിൽപ്പന ആരംഭിച്ചു. 14 വരെ മൈസുരുവിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് കരയോഗവുമായി ബന്ധപ്പെടാം. ബസവേശ്വര നഗർ കാന്തരാജ് അരസ് റോഡിലെ കരയോഗം ഓഫീസിൽനിന്ന് നേരിട്ട് വാങ്ങാനും സാധിക്കും. ഫോൺ: 8884500800, 9008490224.
<br>
TAGS : ONAM-2024 | KNSS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *