കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : കെഎന്‍എസ്എസ് സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം. എംഎസ് നഗര്‍ പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ വിവിധ വേദികളിലായി കലോത്സവം അരങ്ങേറും.

രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരന്‍ രാമന്തളി ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ട്രഷറര്‍ മുരളീധര്‍ നായര്‍, എം എം ഇ ടി പ്രസിഡന്റ് ആര്‍ മോഹന്‍ദാസ്, സെക്രട്ടറി എന്‍ കേശവ പിള്ള, ട്രഷറര്‍ ബി സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ജൂണിലെ നാലു ഞായറാഴ്ചകളിലായി നടക്കുന്ന കലോത്സവത്തില്‍ 42 കരയോഗങ്ങളില്‍ നിന്നുള്ള വിവിധ വേദികളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള 1400 കലാ പ്രതിഭകള്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഗ്രേഡ് ലഭിക്കുന്ന കരയോഗത്തിനു എവര്‍ റോളിംഗ് ട്രോഫിയും ഏറ്റവും മികച്ച അംഗങ്ങള്‍ക്ക് കലാതിലകം, കലാപ്രതിഭ പുരസ്‌കാരങ്ങളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9741003251, 9448771531.
<BR>
TAGS: KNSS, KALOTHSAVAM
KEYWORDS: KNSS State kalothsavam begins today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *