കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10 മുതൽ പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഫോക്ക് ഡാൻസ്, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ് (സോളോ ), സിനിമ ഗാനം, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. തുടർന്നുള്ള മത്സരങ്ങൾ ജൂൺ 16 . 30 തീയതികളിൽ നടക്കും. ഒന്നാം ദിവസത്തെ വിജയികൾക്കുള്ള സമ്മാന വിതരണം നാളെ സ്‌കൂൾ അങ്കണത്തിൽ നടക്കുന്നതാണെന്ന് കൺവീനർമാരായ ഡോ. മോഹന ചന്ദ്രനും, സി വേണുഗോപാലും അറിയിച്ചു.

കെഎൻഎസ്എസ് കലോത്സവം തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എംഎസ് നഗർ കരയോഗം മഹിളാ വിഭാഗം.

 

കലോത്സവം സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കുമാരി ആദിത്യ കിരണും സംഘവും (എംഎസ് നഗർ കരയോഗം )

<BR>
TAGS : KNSS | STATE KALOTHSAVAM
SUMMARY : KNSS State Kalothsavam 2nd Day Competitions tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *