കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബസംഗമം

കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യെലഹങ്ക കരയോഗം വാര്‍ഷിക കുടുംബ സംഗമം യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, ബോര്‍ഡ് ഭാരവാഹികളെ ആദരിക്കല്‍ ക ണ്ണൂര്‍ നിന്നുള്ള ആമോദ നര്‍ത്തകി സംഘത്തിന്റെ നൃത്ത നാടകം ‘മാക്കം’, അര്‍ജുന്‍ നായര്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരി എന്നിവ ഉണ്ടായിരുന്നു.

കരയോഗം പ്രസിഡന്റ് ഗോപിദാസിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, രക്ഷാധികാരി എം ആര്‍ രാധാകൃഷ്ണന്‍, കരയോഗം സെക്രട്ടറി പി സുന്ദരേശന്‍, ട്രഷറര്‍ മുരളി മേനോന്‍, മഹിളാ വിഭാഗം പ്രസിഡന്റ് സുജാത പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു. കണ്‍വീനര്‍ പ്രദീപന്‍, കെ വി ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<br>
TAGS : KNSS
SUMMARY : KNSS Yelahanka Karayogam Kudumbasangam

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *