സാങ്കേതിക തകരാര്‍; കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തി

സാങ്കേതിക തകരാര്‍; കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തി

കൊച്ചി: ചെന്നൈ-കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. രാവിലെ 6:30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സുരക്ഷാക്രമീകരങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് വിമാനം നിലത്തിറക്കുകയായിരുന്നു.

117 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഈ വിമാനത്തിന്റെ ഇന്നത്തെ സർവീസ് റദ്ദാക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇന്ന് വൈകീട്ടത്തേയോ നാളത്തെയോ വിമാനത്തില്‍ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നല്‍കുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനല്‍കുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

TAGS : SPICE JET
SUMMARY : Technical failure; Kochi-bound Spice Jet flight made an emergency landing in Chennai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *