കൊച്ചി ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ലെന്ന് കമ്മിഷണര്‍

കൊച്ചി ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ലെന്ന് കമ്മിഷണര്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ റിമാൻഡ് റിപ്പോർട്ടില്‍ ഉണ്ടായ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരേയും പ്രയാഗ മാർട്ടിനെതിരേയും ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മിഷണര്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്.

മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ മേഖലയിലെ ആർട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലഹരി പാർട്ടിക്ക് വന്നതായി ഇതുവരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

കൊച്ചിയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ് ലഹരി പാര്‍ട്ടി നടത്തിയിട്ടുള്ളതായി പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഫ്ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കു ലഹരി പാര്‍ട്ടിയുടെ 10 മുതല്‍ 20 ശതമാനം വരെ തുക സമ്മാനമായി നല്‍കിയാണ് പാര്‍ട്ടികള്‍ നടത്തിപ്പോന്നതെന്നാണ് പോലീസ് പറയുന്നത്. മുംബൈയില്‍നിന്ന് ബാര്‍ ഡാന്‍സർരെയും പാര്‍ട്ടികളില്‍ എത്തിച്ചിരുന്നതായി കണ്ടെത്തി.

കേസില്‍ പിടിയിലായ ഒന്നാം പ്രതി ഷിഹാസ് നടത്തിയിരുന്ന ലഹരി പാര്‍ട്ടികള്‍ക്ക് സംരക്ഷണം ഒരുക്കിയിരുന്നതും ഓംപ്രകാശായിരുന്നുവെന്നും പോലീസ് പറയുന്നു. കേസില്‍ ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലില്‍ എത്തിച്ച ബിനു ജോസഫ് എന്നിവരായിരുന്നു അറസ്റ്റിലായത്.

വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ ലഹരി പാർട്ടിയില്‍ പങ്കെടുത്തില്ലെന്നായിരുന്നു പ്രയാഗയും ശ്രീനാഥ് ഭാസിയും മൊഴിനല്‍കിയത്. ശ്രീനാഥ് ഭാസിയെ അഞ്ചു മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറുമാണ് ചോദ്യം ചെയ്തത്.

TAGS : KOCHI DRUGS CASE | PRAYAGA MARTIN | SREENATH BHASI
SUMMARY : Kochi drug case: Commissioner says there is no evidence against Prayaga Martin and Srinath Bhasi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *