തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസം: യുവാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസം: യുവാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 8,000 രൂപ പിഴ അടയ്ക്കാനും നിർദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതിയുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണിയാള്‍. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് കിരണ്‍ കൊച്ചി നഗരത്തില്‍ തീതുപ്പുന്ന ബൈക്കില്‍ കറങ്ങി നടന്നത്. തിരക്കുള്ള റോഡിലൂടെയായിരുന്നു അഭ്യാസ പ്രകടനം. പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

TAGS : KOCHI | FIRE | BIKE | LICENSE | SUSPENDED
SUMMARY : Practicing on a fire-breathing bike: Youth’s license suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *