കര്‍ക്കിടക വാവ്; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു

കര്‍ക്കിടക വാവ്; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു

കൊച്ചി: ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു. കര്‍ക്കിടക വാവ് കണക്കിലെടുത്താണ് സര്‍വീസ് ദീര്‍ഘിപ്പിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും അധിക സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.

ശനിയാഴ്ച ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും അഞ്ചരയ്ക്കും അധിക സര്‍വീസ് ഉണ്ടായിരിക്കും. കര്‍ക്കടക വാവിന് ആലുവയിലേക്ക് എത്തുന്ന ആളുകളുടെ തിരക്ക് പരിഗണിച്ചാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

TAGS : KOCHIN METRO | KERALA
SUMMARY : Karkitaka Vav; Kochi Metro service has been extended today and tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *