കൊച്ചി മുസിരിസ് ബിനാലെ 2025 ഡിസംബർ 12 മുതൽ

കൊച്ചി മുസിരിസ് ബിനാലെ 2025 ഡിസംബർ 12 മുതൽ

തിരുവന്തപുര:  കൊച്ചി– മുസിരിസ്‌ ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ. യോ​ഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, ശശി തരൂർ എം പി, ഡോ. വി വേണു എന്നിവർ പങ്കെടുത്തു.

വന്‍കരകളിലെ സമകാലിക കലയുടെ പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ. രാജ്യത്തെ ഏറ്റവും വലിയ കലാ പ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലോത്സവുമായ ബിനാലെ കേരള സർക്കാരിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ‌, ഫിലിം, ഇൻ‌സ്റ്റാളേഷൻ‌, പെയിന്റിംഗ്, ശിൽ‌പം, നവമാധ്യമങ്ങൾ‌, പ്രകടന കല എന്നിവ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ‌ കലാസൃഷ്ടികൾ‌ ബിനാലയിൽ പ്രദർശിപ്പിക്കും.
<BR>
TAGS : KOCHI MUZIRIS BIENNALE
SUMMARY : Kochi Muziris Biennale 2025 from 12th December

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *