കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി ഇ.ഡി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി ഇ.ഡി

കൊച്ചി: കൊടകര കുഴല്‍പ്പണ കവർച്ചാക്കേസില്‍ അന്വേഷണം പൂർത്തിയാക്കി ഇ.ഡി. കോടതിയില്‍ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ അതേ പ്രതികളായിരിക്കും ഇ.ഡിയുടെ കുറ്റപത്രത്തിലും ഉണ്ടാവുക. ബി.ജ.പിക്ക് വേണ്ടി കൊണ്ടുവന്ന തി lരഞ്ഞെടുപ്പ് ഫണ്ട് ആണ് കൊടകരയില്‍ നിന്ന് കവർന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍.

അതേസമയം കുഴല്‍പ്പണ കവർച്ചക്കേസില്‍ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് കേരളാ പോലീസിന്റെ നിലപാട്. പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് പോലീസ് ഇ.ഡിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. പണത്തിന്‍റെ ഉറവിടം കര്‍ണാടകയിലെ ബി.ജെ.പിയുടെ രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘവും ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാല്‍ കവര്‍ച്ചയ്ക്ക് ശേഷം പണം ആരുടെ കൈകളിലെത്തി എന്നത് മാത്രമാണ് ഇ.ഡി അന്വേഷിച്ചത്.

TAGS : LATEST NEWS
SUMMARY : Kodakara black money robbery case; After completing the investigation, E.D

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *