കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ ടേം സ്പീക്കര്‍

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ ടേം സ്പീക്കര്‍

ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നില്‍.

ജൂൺ 24ന് പാർലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാർക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും. 1989 മുതൽ 1998 വരെയും 2009 മുതൽ തുടർച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അംഗമാണ്.

2012 ഒക്ടോബർ 28ന് നടന്ന രണ്ടാം മന്മോഹന് സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതൽ കെപിസിസി വർക്കിംഗ് വൈസ് പ്രസിഡന്റാണ്.


TAGS: KERALA| LOKSABHA| KODIKKUNNIL SURESH|
SUMMARY: Kodikunnil Suresh Lok Sabha Pro Term Speaker

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *