കൊല്‍ക്കത്ത ബലാത്സംഗക്കൊല; കേരളത്തില്‍ ഡോക്ടർമാർ നാളെ സൂചന സമരം നടത്തും, വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും

കൊല്‍ക്കത്ത ബലാത്സംഗക്കൊല; കേരളത്തില്‍ ഡോക്ടർമാർ നാളെ സൂചന സമരം നടത്തും, വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടർമാർ സമരം നടത്തും. പി.ജി. ഡോക്ട‌ർമാരും സീനിയർ റസിഡൻ്റ് ഡോക്‌ടർമാരും നാളെ സൂചന സമരം നടത്തും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ( AIFGDA) ദേശീയ തലത്തില്‍ കരിദിനമായി ആചരിക്കുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കെ.ജി.എം.ഒ.എ ഓഗസ്റ്റ് 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിനും നടത്തും.
നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) അറിയിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും.
<BR>
TAGS : KOLKATA DOCTOR MURDER | DOCTORS PROTEST
SUMMARY : Kolkata rape and murder. Doctors in Kerala will go on strike tomorrow and will also boycott ward duty

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *