കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കര പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എസ് എന്‍ പുരം സ്വദേശിനി 26 വയസുകാരിയായ ശാരു ആണ് കൊല്ലപ്പെട്ടത്. വിവാഹിതയായ ശാരുവും അവിവാഹിതനായ ലാലുമോനും തമ്മില്‍ പ്രണയത്തിലായിരുന്നു.

ഇവർ തമ്മില്‍ വീട്ടില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊടുവാള്‍ ഉപയോഗിച്ച്‌ ശാരുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ചോരയില്‍ കുളിച്ച്‌ കിടക്കുന്ന ശാരുവിനെയും അതെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ലാലുമോനെയുമാണ് കണ്ടത്. തുടർന്ന് ശാരുവിനെ കൊട്ടാരക്കര ഗവ. ആശുപത്രിയിലെത്തിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS : KOLLAM | CRIME
SUMMARY : The young man took his own life after calling his girlfriend home and hacking her to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *