കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കളക്ടറേറ്റിലുണ്ടായ ബോംബ് സ്‌ഫോടന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ പൂർത്തിയായ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്കാണ് പ്രിൻസിപ്പല്‍ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

കോടതിയുടെ വിധി കേള്‍ക്കാൻ മൂന്ന് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. അബ്ബാസ് അലി, ഷംസൂൻ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2016 ജൂണ്‍ 15 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

മുൻസിഫ് കോടതിയ്ക്ക് സമീപം കിടന്നിരുന്ന ഉപയോഗ ശൂന്യമായ ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബ് വച്ച്‌ പ്രതികള്‍ സ്‌ഫോടനം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം ഭീകരാക്രമണം ആണെന്ന് വ്യക്തമാകുകയായിരുന്നു. ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവർത്തകരാണ് പ്രതികള്‍.

TAGS : KOLLAM | LATEST NEWS
SUMMARY : Kollam Collectorate blast: Three accused get life imprisonment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *