കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം:  കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. പാർട്ടി നിർദേശ പ്രകാരമാണ് രാജി. മുന്നണി ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാത്തതിലുള്ള വിവാദം കത്തിനിൽക്കെയാണ് രാജി.

അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. ധാരണപ്രകാരം മേയര്‍ സ്ഥാനം ഒഴിയാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഇവർക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ മറ്റ്​ ഏഴ്​ സി.പി.ഐ കൗൺസിലർമാരും എത്തിയിരുന്നു.

ഫെബ്രുവരി അഞ്ചിനായിരുന്നു സ്ഥാനങ്ങൾ സിപിഐ അംഗങ്ങൾ രാജിവെച്ചത്. അന്ന് തന്നെ ഫെബ്രുവരി പത്തിന് താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി.

<br>
TAGS : KOLLAM NEWS
SUMMARY : Kollam Mayor Prasanna Ernst resigns; The post was vacated as per the agreement of the front

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *