എസ് ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു: കള്ളൻ പിടിയില്‍

എസ് ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു: കള്ളൻ പിടിയില്‍

കൊല്ലം: എസ് ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയിലായി. പിടികൂടിയത് കിളിമാനൂർ സ്വദേശി തട്ടത്തുമല സുജി(27)നെയാണ്. ബൈക്ക് മോഷണം പോയത് കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ജഹാംഗീറിന്‍റെ കലയപുരത്തെ വീട്ടില്‍ നിന്നാണ്. സംഭവമുണ്ടായത് ജൂലൈ 19ന് രാത്രി പത്തോടെയായിരുന്നു.

അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു എസ് ഐ. ഈ അവസരത്തിലാണ് മോഷണം നടന്നത്. പിന്നാലെ ചിതറ പോലീസില്‍ പരാതി നല്‍കുകയും, സി സി ടി വി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ബൈക്ക് മോഷ്‌ടിച്ചത് ഓട്ടോറിക്ഷയിലെത്തിയ രണ്ടു പേരാണെന്ന് മനസ്സിലാവുകയും ചെയ്തു. തുടർന്നാണ് സുജിൻ പിടിയിലായത്.

TAGS : KOLLAM NEWS | ROBBERY | POLICE
SUMMARY : Bike stolen from SI’s house: Thief arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *