പിതാവ് താക്കോല്‍ നല്‍കിയില്ല; പെട്രോളൊഴിച്ച്‌ കാര്‍ കത്തിച്ച്‌ മകൻ

പിതാവ് താക്കോല്‍ നല്‍കിയില്ല; പെട്രോളൊഴിച്ച്‌ കാര്‍ കത്തിച്ച്‌ മകൻ

കൊണ്ടോട്ടി: വീട്ടിലെ കാര്‍ ഓടിക്കാന്‍ പിതാവ് താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ കാര്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് 21കാരനായ ഡാനിഷ് മിന്‍ഹാജിനെ അറസ്റ്റ് ചെയ്തു.

ലൈസന്‍സ് ഇല്ലാത്ത മകന്‍ കാറോടിക്കാന്‍ ചോദിച്ചുപ്പോൾ പിതാവ് സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിൽ 21കാരന്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത് കാറിനുമേല്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനാണ് തീയിട്ടത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

TAGS : CAR | FIRE | ARREST
SUMMARY : The father did not give the key; The son burnt the car by pouring petrol on it

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *