കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ സിപിഎം പ്രവർത്തകൻ പുഷ്പൻ (54) അന്തരിച്ചു. വെടിവെപ്പില്‍ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്നു. ദീർഘകാലമായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

1994 ലെ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ പുഷ്പന് സാരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായി. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായി എന്നാണ് വിവരം.

കൂത്ത് പറമ്പ് വെടിവയ്പ്പിലെ സിപിഎമ്മിന്റെ ജീവിയ്ക്കുന്ന രക്തസാക്ഷി ആയിരുന്നു പുഷ്പൻ. അന്നത്ത സഹകരണ മന്ത്രി ആയിരുന്ന എം.വി രാഘവനെതിരെ പുഷ്പന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ സമരം ചെയ്തിരുന്നു. ഇതിനിടെ ഇവർക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. അന്ന് അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

TAGS : KANNUR | PUSHPAN | PASSED AWAY
SUMMARY : Koothuparam martyr Pushpan passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *