കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

പോക്‌സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ നല്‍കിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാള്‍ വരെ നീട്ടി നല്‍കി.

ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക. കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടില്‍ വച്ച്‌ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ പോലീസാണ് പോക്സോ കേസെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ, ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

TAGS : JAYACHANDRAN KOOTIKAL
SUMMARY : Consideration of Koottikal Jayachandran’s anticipatory bail application postponed to Wednesday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *