ചരിത്രം കുറിച്ച്‌ കോടീശ്വര്‍ സിംഗ്; മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി

ചരിത്രം കുറിച്ച്‌ കോടീശ്വര്‍ സിംഗ്; മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി

സുപ്രീം കോടതിയില്‍ പുതുതായി രണ്ട് ജഡ്ജിമാർക്ക് കൂടി നിയമനം നല്‍കി കേന്ദ്ര സർക്കാർ. ജസ്റ്റിസ് എൻ കോടീശ്വർ സിംഗ്, ജസ്റ്റിസ് മഹാദേവൻ എന്നിവർക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നല്‍കിയത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ നിന്നൊരു സുപ്രീം കോടതി ജഡ്ജിയെന്ന ഖ്യാതിയോടെയാണ് ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് പരമോന്നത കോടതിയിലെത്തുക. നിലവില്‍ ജമ്മു, കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവരികയായിരുന്നു കോടീശ്വർ സിംഗ്. മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായികരുന്നു ജസ്റ്റിസ് മഹാദേവൻ.

ഇരുവരെയും സുപ്രീം കോടതി ജഡ്ജമാരാക്കണമെന്ന കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിന് പിന്നാലെ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് നിയമനക്കാര്യം പ്രഖ്യാപിച്ചത്. ഈ രണ്ട് നിയമനങ്ങളോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം 34 ആയി വർധിച്ചിട്ടുണ്ട്.

TAGS : SUPREME COURT | NATIONAL
SUMMARY : Koteshwar Singh on History; First Supreme Court Judge from Manipur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *