വാഹനത്തിന് മുകളിലേക്ക് മരം വീണു; കാര്‍ യാത്രക്കാരന് ദാരുണാന്ത്യം

വാഹനത്തിന് മുകളിലേക്ക് മരം വീണു; കാര്‍ യാത്രക്കാരന് ദാരുണാന്ത്യം

കോതമംഗലത്ത് ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് കാർ യാത്രികനായ ഒരാള്‍ മരിച്ചു. മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ് അപകടം നടന്നത്. കാറിനും കെഎസ്‌ആർടിസി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്നു.

ഒരു ഗർഭിണി അടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റ് മൂന്നുപേർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഇതേത്തുടർന്ന് ബസിന്റെ പിൻഭാഗം തകർന്നു. അപകടത്തേ തുടർന്ന് തടസപ്പെട്ട ഗതാഗതം നാലരയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു.


TAGS: KERALA| ACCIDENT| DEATH|
SUMMARY: A tree fell on top of the vehicle; The car passenger died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *