കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

കോതമംഗലം: അടിവാട് പല്ലാരിമംഗലത്ത് ഫുട്‌ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടക സമിതിക്കെതിരെ പോലീസ് കേസ്. പോത്താനിക്കാട് പോലീസ് ആണ് കേസെടുത്തത്. നിലവിൽ 52 പേർക്ക് സംഭവത്തിൽ പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടെയും നില ഗുരുതരമല്ല എന്ന ആശ്വാസകരമായ വിവരവും പുറത്തുവരുന്നുണ്ട്

അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ച രാത്രിയാണ് അപകടം.ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പു പൈപ്പും തടിയും ഉപയോഗിച്ച് നിര്‍മിച്ച ഗ്യാലറി, ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. മത്സരം കാണുന്നതിന് കൂടുതല്‍പേര്‍ ഗ്യാലറിയില്‍ കയറിയതാണ് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം.

നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. പരുക്കേറ്റവരില്‍ 45 പേര്‍ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും രണ്ട് പേര്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. അപകടത്തിൽ പെട്ടവരെ പോലീസും സംഘാടകസമിതിയും ഫയർഫോഴ്‌സും ചേർന്ന് ഉടൻ കോതമംഗലത്തും ആലുവയിലുമുള്ള വിവിധ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.
<br>
TAGS : KOTHAMANGALAM | GALLERY COLLAPSES,
SUMMARY :  Kothamangalam gallery collapse accident: Police registered a case against the organizers

.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *