വര്‍ഷങ്ങള്‍ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകള്‍ മാത്രം; ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

വര്‍ഷങ്ങള്‍ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകള്‍ മാത്രം; ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: വിവാഹ തലേന്ന് വരന്‍ അപകടത്തില്‍ മരിച്ചു. യുവാവും സൂഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടാണ് വരന്‍ മരിച്ചത്. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം സംഭവിച്ചത്.

വരനും ഒപ്പം സുഹൃത്തും ബൈക്കില്‍ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്കേറ്റു. ഇലക്കാട് പള്ളിയില്‍ ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരികയായിരുന്നു ജിജോയും സുഹൃത്തും.

വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരുപത്തിരണ്ടുകാരൻ ജിജോയുടെ ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഇലക്കാട് പള്ളിയില്‍ വെച്ചായിരുന്നു ജിജോയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യത്തിനുള്ള ചില സാധനങ്ങള്‍ വാങ്ങി കുറുവിലങ്ങാട് നിന്ന് വയലയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദുരന്തം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ ദിശയില്‍ വന്ന വാനമുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തെറിച്ചു വീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയില്‍ ജിന്‍സന്‍ – നിഷ ദമ്പതികളുടെ മകനാണ്. ദിയ, ജീന എന്നിവരാണ് ജിജോയുടെ സഹോദരിമാര്‍.

TAGS : ACCIDENT
SUMMARY : The young man died in a car accident while he was about to get married today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *