സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് റോഡിലേക്ക് നീങ്ങി; എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ഗേറ്റും മതിലും തകര്‍ത്തു

സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് റോഡിലേക്ക് നീങ്ങി; എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ഗേറ്റും മതിലും തകര്‍ത്തു

കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി അപകടം. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും കടന്ന് ബസ് പിന്നോട്ടു നീങ്ങി എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലും തകര്‍ത്തു. റോഡില്‍ മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

TAGS : KOTTAYAM | KSRTC | ACCIDENT
SUMMARY : The KSRTC bus, which was stopped at the stand, moved onto the road; The gate and wall of the opposite building were broken

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *