കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ്: പ്രതി അഖില്‍ വര്‍ഗീസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ്: പ്രതി അഖില്‍ വര്‍ഗീസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം: കോട്ടയം നഗരസഭയില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയ കേസിലെ പ്രതി അഖില്‍ സി.വർഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ പോലീസ്. കഴിഞ്ഞ 7 ന് തട്ടിപ്പ് പുറത്ത് വന്ന് 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ജില്ലാ പോലീസ് മൈധാവിയുടെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് അഖില്‍, മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കേസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

TAGS : KOTTAYAM | LOOK OUT NOTICE
SUMMARY : Kottayam Municipal Corporation Pension Fund Fraud: Look Out Notice to trace Accused Akhil Varghese

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *