അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകര്‍ത്തു

അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകര്‍ത്തു

കോഴിക്കോട്: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന കടയിലായിരുന്നു ആക്രമണം ഉണ്ടായത്.

അർധരാത്രി അഞ്ചുപേർ അടങ്ങുന്ന സംഘമെത്തി ബ്രോസ്റ്റഡ് ചിക്കൻ ചോദിക്കുകയായിരുന്നു. തീർന്നെന്ന് പറഞ്ഞതോടെ വാക്കുതർക്കമായി. ഇത് പിന്നീട് ആക്രമണത്തിന് വഴിമാറുകയായിരുന്നു. ഉടമയ്ക്കും ജീവനക്കാർക്കും മർദനമേറ്റു. കടയിലെ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

TAGS : LATEST NEWS
SUMMARY : The group ransacked the coffee shop after asking for broasted chicken in the middle of the night

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *