കോഴിക്കോട് വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്കില്‍ നാലിരട്ടി വരെ വര്‍ധന; ഇന്നു മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട് വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്കില്‍ നാലിരട്ടി വരെ വര്‍ധന; ഇന്നു മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ്‌ നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെ വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴ്സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങിന് 20 രൂപ എന്നത് 50 രൂപയാക്കി വർധിപ്പിച്ചു. 7 സീറ്റില്‍ മുകളിലുള്ള എസ്.യു.വി കാറുകള്‍ക്കും മിനി ബസുകള്‍ക്കും 20 രൂപയില്‍ നിന്ന് 80 രൂപ വരെയാക്കി ഉയർത്തി.

അരമണിക്കൂർ കഴിഞ്ഞാല്‍ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വർധിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയും അരമണിക്കൂർ കഴിഞ്ഞാല്‍ 15 രൂപയുമാണ് ഫീസ്. വിമാനത്താവളത്തില്‍ വാഹനം പാർക്ക് ചെയ്യാതെ പുറത്ത് കടക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയർത്തിട്ടുണ്ട്. അതോറിറ്റിയുടെ അംഗീകാരമുള്ള ടാക്സി വാഹനങ്ങള്‍ക്ക് നേരത്തെ സൗജന്യമായിരുന്നു. ഇപ്പോള്‍ 20 രൂപയാക്കി.

അംഗീകാരമില്ലാത്ത വാഹനങ്ങള്‍ 40 രൂപ നല്‍കേണ്ടതിനു പകരം 226 രൂപ നല്‍കണം. അര മണിക്കൂറിനു ശേഷം 2 മണിക്കൂർ വരെ 276 രൂപ. പാർക്കിങ് സ്ഥലത്തുനിന്ന് നിശ്ചിത സമയത്തിനകം പുറത്തു കടന്നില്ലെങ്കില്‍ വീണ്ടും അര മണിക്കൂർ സമയത്തേക്കുള്ള 226 രൂപ നല്‍കണം. പാർക്കിങ് ഏരിയയില്‍ പോകാതെ യാത്രക്കാരനെ ടെർമിനലിനു മുമ്പിൽ ഇറക്കുകയോ കയറ്റുകയോ ചെയ്ത് പുറത്തേക്കു പോയാല്‍ 283 രൂപയാണു നല്‍കേണ്ടത്.

TAGS : KOZHIKOD | AIRPORT
SUMMARY : Parking charges at Kozhikode airport increased by up to four times; Effective from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *