ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട് അരയടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സർ‌വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്.

അപകടസമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുമ്പില്‍ പോവുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ഫയർഫോഴ്സും പോലീസുമുണ്ട്. മറിഞ്ഞുകിടക്കുന്ന ബസ് ഉയർത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

TAGS : BUS ACCIDENT | KOZHIKOD
SUMMARY : Bus out of control and overturned accident; 20 people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *