ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച്‌ കുടുംബം

ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച്‌ കുടുംബം

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കല്‍ കോളേജില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചു. ഗർഭസ്ഥ ശിശുവിന് പിന്നാലെയാണ് അമ്മയും മരണപ്പെട്ടത്. എകരൂർ ഉണ്ണികുളം സ്വദേശിയായ അശ്വതിയും ഗർഭസ്ഥ ശിശുവുമാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ചികിത്സാപിഴവ് എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

ആശുപത്രിക്കെതിരെ കുടുംബം അത്തോളി പോലീസിന് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് അവർ പോലീസിനെ സമീപിച്ചത്.

TAGS : KOZHIKOD | DEAD
SUMMARY : The mother also died after the unborn child

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *