പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; 3 പ്രതികൾക്ക് ജാമ്യം

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; 3 പ്രതികൾക്ക് ജാമ്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ 3 പ്രതികള്‍ക്ക് ജാമ്യം. കോടതിയില്‍ ഹാജരായ മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ഷഹന കോടതിയില്‍ ഹാജരായിരുന്നില്ല. ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല.

കേസിലെ ഒന്നാം പ്രതിയായ കണ്ണൂർ തളിപ്പറമ്ബ് സ്വദേശി ഡോ. സികെ രമേശൻ മൂന്നും നാലും പ്രതികളും സ്റ്റാഫ് നേഴ്‌സുമാരുമായ പെരുമണ്ണ സ്വദേശി രഹന, ദേവഗിരി സ്വദേശി മഞ്ചു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം കോടതി കേസ് പരിഗണിക്കവെ ഇവർ ഹാജരായിരുന്നില്ല. പകരം അവധി അപേക്ഷ നല്‍കുകയായിരുന്നു. തുടർന്നാണ് ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.


TAGS: KOZHIKOD NEWS
KEYWORDS: Scissors got stuck in Harshina’s stomach; Three accused granted bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *