കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പന്‍തോട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയവർ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
<br>
TAGS : ACCIDENT | KOZHIKODE NEWS
SUMMARY : Kozhikode cradle bridge, car overturns, one dead; One seriously injured

Posted inKERALA LATEST NEWS
