കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി; ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഇനി ആര്‍ച്ച് ബിഷപ്പ്

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി; ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഇനി ആര്‍ച്ച് ബിഷപ്പ്

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി. ശതാബ്ദി ആഘോഷിച്ച് 102 വർഷം പിന്നിടുന്ന വേളയിലാണ് കോഴിക്കോട് ലത്തീൻ രൂപതയെ ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി പ്രഖ്യാപിച്ചത്. ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും പ്രഖ്യാപിച്ചു.

ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ ഇനി മുതൽ കണ്ണൂർ, സുൽത്താൻപേട്ട്‌ രൂപതകൾ ഉൾപ്പെടും.

1923 ജൂൺ 12-നാണ് കോഴിക്കോട് രൂപത നിലവിൽ വന്നത്. 2012-ലാണ് വർഗീസ് ചക്കാലക്കൽ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്.

ലത്തീൻ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. തിരുവനന്തപുരവും വരാപ്പുഴയും ആണ് കേരളത്തിലെ മറ്റ് രണ്ട് അതിരൂപതകൾ.
<BR>
TAGS : KOZHIKODE ARCHDIOCESE
SUMMARY : Kozhikode Diocese elevated to an archdiocese; Dr. Varghese Chakkalakkal as the first Archbishop

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *