കോഴിക്കോട് കര്‍ഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട് കര്‍ഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട്: കാരശ്ശേരിയില്‍ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തില്‍ പോയിവരുമ്പോളാണ് സൂര്യാഘാതമേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റത്. ഇയാള്‍ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ 2 മുതല്‍ 3°C വരെ താപനില ഉയരാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 38°C വരെ താപനില ഉയരാം. മലപ്പുറം, എറണാകുളം ജില്ലകളില്‍ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 35°C വരെയും താപനില ഉയരാം. വയനാട്, കൊല്ലം ജില്ലകളില്‍ 34°C വരെയും,
തിരുവനന്തപുരത്ത് 33 °C വരെയും ഇടുക്കിയില്‍32 °C താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൂര്യാഘാത, സൂര്യതാപ സാധ്യത കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. അതേസമയം തെക്കൻ, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുണ്ട്.

TAGS : LATEST NEWS
SUMMARY : Kozhikode farmer suffers sunstroke

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *