കോഴിക്കോട്ട് അച്ഛനെ മകൻ വെട്ടിക്കൊന്നു; 8 വർഷം മുൻപ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ

കോഴിക്കോട്ട് അച്ഛനെ മകൻ വെട്ടിക്കൊന്നു; 8 വർഷം മുൻപ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ

കോഴിക്കോട്: കോഴിക്കോട്ട് മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ബാലുശേരി പനായിൽ പനായി ചാണോറ അശോകനെ (71)യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്. തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം.തിങ്കളാഴ്ച രാത്രിയായിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കാണുന്നത്. ലഹരിയ്ക്കടിമയായ സുധീഷ് മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. അച്ഛനും മകനും തമ്മിൽ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു.

അശോകൻ്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് 13 വർഷം മുമ്പ് വീട്ടിൽ വെട്ടിക്കൊലപ്പെടുത്തി തുങ്ങി മരിച്ചിരുന്നു. ഇതിനു ശേഷം ആശോകനും സുധീഷും മാത്രമാണ് വീട്ടിൽ താമസം നേരത്തെ അമ്മയെ കൊന്ന മകനും ലഹരി ഉപയോഗിച്ചിരുന്നു.
<BR>
TAGS : KOZHIKODE NEWS | MURDER
SUMMARY : Kozhikode father hacked to death by son; Another son killed his mother 8 years ago

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *