കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന രാജ്യത്തെ ആദ്യനഗരമായി കോഴിക്കോട്. ഞായറാഴ്ച വൈകീട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ സാഹിത്യനഗരപദവി പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.

സാഹിത്യനഗര പ്രഖ്യാപനത്തിന്‍റെ ഭാഗമായി മിഠായിതെരുവിൽ പുസ്തകവായന നടന്നു. കോഴിക്കോടിന്‍റെ പ്രിയസാഹിത്യകാരന്മാരുടെ മക്കൾ പിതാക്കന്മാരുടെ കൃതികൾ വായിച്ച് മേയർക്കൊപ്പം ചേർന്നു. മിഠായിതെരുവിന്റെ കഥ പറഞ്ഞ എസ്.കെയുടെ പ്രതിമയ്ക്കു മുന്നിലിരുന്നാണ് മകൾ സുമിത്ര ജയപ്രകാശ് ‘ഒരു തെരുവിന്‍റെ കഥ’ വായിച്ചത്. സുമിത്ര മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീറിന്‍റെ മക്കളായ ഷാഹിനയും അനീസ് ബഷീറും തിക്കോടിയന്‍റെ മകൾ പുഷ്പയും മിഠായിതെരുവിലെ വായനയിൽ പങ്കുചേർന്നു.

2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.
<BR>
TAGS : KOZHIKODE NEWS | UNESCO CITY OF LITERATURE
SUMMARY : Kozhikode is now a UNESCO City of Literature. Official announcement today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *