കോഴിക്കോട് കെ.എസ്.ആ‍ര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് കെ.എസ്.ആ‍ര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.

തിരുവമ്പാടി – ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍ നിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച്‌ പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളിലാണ് പരുക്കേറ്റവർ ഉള്ളത്.

TAGS : KOZHIKOD | BUS | DEAD
SUMMARY : Kozhikode KSRTC bus overturns into river; One death, many injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *