കോഴിക്കോട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: അടിവാരം പൊട്ടികൈയില്‍ തോട്ടില്‍ അലക്കിക്കൊണ്ടിരിക്കുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില്‍ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്‌നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

തുടർന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്ന ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

TAGS : KOZHIKOD | LADY | DEAD
SUMMARY : Kozhikode unexpected flood; The young woman who was washing in the stream died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *