കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു: മൂന്നുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു: മൂന്നുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോടിന് സമീപം മായനാട് യുവാവിനെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. അമ്പലക്കണ്ട് സ്വദേശി ബോബിയുടെ മകൻ 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകള്‍ ചേർന്നാണ് യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയില്‍ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മില്‍ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഘം ചേർന്ന് മർദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് വിവരം. മൂന്ന് പേരെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉള്‍പ്പെടും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS : LATEST NEWS
SUMMARY : Kozhikode youth beaten to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *