കെ സുധാകരന് ആശ്വാസം; കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഉടൻ മാറ്റില്ല

കെ സുധാകരന് ആശ്വാസം; കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഉടൻ മാറ്റില്ല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ലെന്ന് അറിയിച്ച്‌ ഹൈക്കമാൻഡ്. സുധാകരനെ വിശ്വസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന ചർച്ചകളില്‍ സുധാകരൻ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് നേതൃത്വത്തിന്റെ മറുപടി.

ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയ പേരുകള്‍ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന സൂചനകള്‍ സുധാകരനും നല്‍കിയിരുന്നു. പദവികള്‍ പ്രശ്നമല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന്‍റെ സന്ദേശമതാണ്.

പുതിയ പ്രസിഡന്‍റിന് കീഴില്‍ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാല്‍ തല്‍ക്കാലം മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് സുധാകരനെ അറിയിച്ചത്. സുധാകരനെ കൂടി വിശ്വാസത്തിലെടുത്തേ തീരുമാനമെടുക്കൂ എന്ന ഉറപ്പാണ് ഹൈക്കമാൻഡ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

TAGS : KPCC
SUMMARY : KPCC chairman will not be removed immediately

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *