വിദ്വേഷ പ്രസംഗം; മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസ്

വിദ്വേഷ പ്രസംഗം; മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസ്

ബെംഗളൂരു: ബംഗ്ലാദേശിൽ ഇസ്കോൺ ക്ഷേത്രത്തിലെ സന്യാസിമാർക്കും, ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തിയ മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസെടുത്തു. മൂന്നാഴ്‌ചയ്ക്കിടെ രണ്ടാം തവണയാണ് വിദ്വേഷ പ്രസംഗം നടത്തിയതിന് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്.

ശിവമോഗയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് ഈശ്വരപ്പ പ്രകോപനപരമായി പ്രസംഗിച്ചത്. ഹിന്ദു ഹിതരക്ഷണസമിതി, വിശ്വഹിന്ദു പരിഷത്ത്, ബജറംഗ്‌ദൾ എന്നിവർ ചേർന്നായിരുന്നു യോഗം സംഘടിപ്പിച്ചത്. വഖഫ് ഭൂമി വിഷയത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുസ്‌ലിം വിദ്വേഷ പരാമർശം നടത്തിയതിന് നവംബർ 16ന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഈ വർഷം ആദ്യം ശിവമോഗയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയായി മത്സരിച്ചതിനെ തുടർന്ന് ബിജെപിയിൽ നിന്ന് ഈശ്വരപ്പയെ താൽക്കാലികമായി പുറത്താക്കിയിരുന്നു.

TAGS: KARNATAKA | KS ESWARAPPA
SUMMARY: Former Karnataka deputy CM KS Eshwarappa booked again for hate speech

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *