കെഎസ്‌ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. ഈ മാസം 123 കോടി രൂപയാണ്‌ സർക്കാർ നല്‍കിയത്‌. കോർപറേഷന്‌ ഈ സാമ്പത്തിക വർഷം 1500 കോടി രൂപ സഹായമായി നല്‍കി. ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

ബജറ്റ് വകയിരുത്തലിനെക്കാള്‍ 600 കോടി രൂപയാണ് അധികമായി അനുവദിച്ചത്. രണ്ട് ദിവസം മുമ്പ് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചിരുന്നു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

TAGS : KSRTC
SUMMARY : KSRTC allocated an additional Rs. 20 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *