കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 13 യാത്രക്കാർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 13 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. ചാമരാജ്‌നഗർ കുണ്ടകെരെയിൽ നിന്ന് യരിയൂർ വഴി ഗുണ്ടൽപേട്ടിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റിയറിംഗ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 13 യാത്രക്കാർക്ക് പരുക്കേറ്റു.

സ്റ്റിയറിങ് എൻഡ് ഒടിഞ്ഞ് റോഡരികിലെ പാലത്തിന് സമീപത്തെ കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. കുണ്ടകെരെ ഗ്രാമത്തിൽ നിന്നുള്ള ഗോവിന്ദരാജു, രംഗയ്യ, സുനിത, രംഗയ്യ എന്നിവർക്കും ബസ്സിൻ്റെ പിന്നിൽ ഇരുന്ന നാല് യാത്രക്കാർക്കും അരയ്ക്കും നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ ഗുണ്ടൽപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സ് എത്തിയ ശേഷമാണ് ബസ് പുറത്തെടുത്തത്. സംഭവത്തിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: 13 Passengers injured after bus falls into pit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *