നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ്  വീട്ടിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട കർണാടക ആർടിസി ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. ബെംഗളൂരുവിൽ നിന്ന് ശൃംഗേരിയിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് മൂരുഗഡ്ഡെയ്ക്കും ജലദുർഗയ്ക്കും ഇടയിൽ എത്തിയപ്പോഴാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായത്. റോഡരികിലുണ്ടായിരുന്ന പുട്ടപ്പ പൂജാരി എന്നയാളുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്.

അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു. ബസിൽ ആകെ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് പേരെ ജയപുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബസ് ഡ്രൈവർ വെങ്കപ്പ ഉൾപ്പെടെ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കൊപ്പ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഇടിച്ച വീട്ടിലെ താമസക്കാരിയായ ശാന്തയ്ക്കും ഗുരുതര പരുക്കേറ്റു. അമിതവേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജയപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | ACCIDENT
SUMMARY: Ksrtc bus rams into roadside house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *