ബസ് യാത്രയ്ക്കിടെ പാതിവഴിയിൽ വാഹനം നിർത്തി നിസ്കരിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ബസ് യാത്രയ്ക്കിടെ പാതിവഴിയിൽ വാഹനം നിർത്തി നിസ്കരിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ബെംഗളൂരു: സർവീസ് നടത്തുന്നതിനിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച കർണാടക ആർടിസി ഡ്രൈവർക്ക് സസ്പൻഷൻ. ഹാവേരി-ഹുബ്ബള്ളി റൂട്ടിൽ സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. യാത്രക്കാരുമായി പോയ ബസ് ഡ്രൈവർ എ.ആർ മുല്ല വാഹനം നിർത്തിയിട്ട് നിസ്കരിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിൽ ചിലർ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇതിനെ തുടർന്ന് ഡ്യൂട്ടിക്കിടെ മതപരമായ കാര്യങ്ങൾ ചെയ്തത് കെഎസ്‌ആർടിസിക്ക് മാനക്കേട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മുല്ലയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയുടെ നിർദേശ പ്രകാരമാണ് നടപടി. പൊതുസർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ചില നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ട്. എല്ലാവർക്കും ഏത് മതവും ആചരിക്കാൻ അവകാശമുണ്ടെങ്കിലും, ഓഫീസ് സമയങ്ങളിൽ ഇതിന് അനുവാദമില്ല. ബസിൽ യാത്രക്കാർ യാത്ര ചെയ്യുമ്പോഴും ബസ് പകുതി വഴിയിൽ നിർത്തി നിസ്‌കരിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.

TAGS: KARNATAKA | SUSPENSION
SUMMARY: KSRTC driver stops bus midway to offer namaz, stirs row, Suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *