സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു

സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു

ബെംഗളൂരു: സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു. ചിക്കമഗളൂരുവിലാണ് സംഭവം. ജൂനിയർ അസിസ്റ്റൻ്റ് റിതേഷ് ആണ് ഡിവിഷണൽ കൺട്രോളർ ജഗദീഷ് കുമാറിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. തൻ്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിളിച്ച് കൗൺസിലിംഗ് നടത്തിയതിനാണ് കെഎസ്ആർടിസിയിലെ റിതേഷ്, ജഗദീഷിനെ കുത്തിയത്.

ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജഗദീഷ് കുമാർ കാറിൽ കയറുമ്പോൾ റിതേഷ് തടഞ്ഞു നിർത്തി കുത്തുകയായിരുന്നു. ജഗദീഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്‌ ശേഷം റിതേഷ് ഒളിവിൽ പോയി. ഹാജർ കുറഞ്ഞത് കാരണം റിതേഷിനെ ചിക്കമഗളൂരുവിൽ നിന്ന് ബേലൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ ചിക്കമഗളൂരു ടൗൺ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ATTACK
SUMMARY: KSRTC staffer stabs divisional controller officer over transfer issue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *