പാഴ്സല്‍ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി

പാഴ്സല്‍ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി. ഇതോടെ കെഎസ്‌ആര്‍ടിസി വഴി പാഴ്സല്‍ അയക്കാൻ ചെലവേറും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ.

അഞ്ചു മുതല്‍ 15 വരെ കിലോ വരെയുള്ള ഭാരത്തിന് 132രൂപ മുതല്‍ 516 രൂപ വരെയാണ് ചാർജ്ജായി നല്‍കേണ്ടി വരിക. 200 കിലോമീറ്റർ ദൂരത്തിന് 110 രൂപ, 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. ഈ നിരക്കുകള്‍ക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കള്‍ അടയ്ക്കണം. കെഎസ്‌ആർടിസിയില്‍ പാഴ്സലായി അയക്കാവുന്ന പരമാവധി ബാരം 120 കിലോയാണ്. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്.

ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 200 കിലോമീറ്റർ വരെ അഞ്ച് കിലോയ്ക്ക് 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഒന്നരവർഷം മുമ്പാണ് കെഎസ്ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്.

800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്‌ കൊറിയർ പാഴ്‌സലുകള്‍ എത്തിക്കുന്നത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ് തുടങ്ങിയപ്പോള്‍ അത് വൻലാഭകരമായി മാറി. കെ എസ് ആർടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സർവീസിന് ഇപ്പോള്‍ മുഖ്യ പങ്കുണ്ട്. ഒന്നര വർഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സർവീസ് നിരക്ക് വർധിപ്പിക്കുന്നത്.

TAGS : KSRTC
SUMMARY : KSRTC increased logistics service charges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *