പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർടിസി

പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ കൂടി നിരത്തിലിറക്കി കർണാടക ആർടിസി. ചൊവ്വാഴ്ച വിധാൻ സൗധയിൽ വെച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട്, തൃശൂർ, എറണാകുളം, ബെംഗളൂരു, കുന്ദാപുര, മംഗളൂരു, നെല്ലൂർ, ഹൈദരാബാദ്, വിജയവാഡ, എന്നിവിടങ്ങളിലേക്കാണ് പുതിയ ബസുകൾ സർവീസ് നടത്തുക.

സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലേക്ക് 5,800 പുതിയ ബസുകൾ കൂട്ടിച്ചേർക്കാൻ കർണാടക സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. പ്രതിദിനം 35.43 ലക്ഷം യാത്രക്കാർ സംസ്ഥാനത്ത് കെഎസ്ആർടിസി, ബിഎംടിസി സർവീസുകൾ ഉപയോഗിക്കുന്നുണ്ടെന്നും അടുത്ത വർഷത്തോടെ കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | KSRTC
SUMMARY: KSRTC inducts 20 more ambari sleeper class buses

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *