ചൂരല്‍മലയിലേക്ക് കെഎസ്‌ആര്‍ടിസി റഗുലര്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

ചൂരല്‍മലയിലേക്ക് കെഎസ്‌ആര്‍ടിസി റഗുലര്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരല്‍മലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരല്‍ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങള്‍ കടത്തിവിടുക. ചെക്പോസ്റ്റില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാല്‍നടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയില്‍ നടത്തുന്ന തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് ആറ് സോണുകളായാണ് തിരച്ചില്‍ നടത്തുന്നത്. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററില്‍ എത്തിച്ച്‌ തിരച്ചില്‍ നടത്തും. കല്പറ്റയില്‍ നിന്നാണ് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സണ്‍റൈസ് വാലി മേഖലയില്‍ എത്തുക.

ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. പോത്തുകല്‍ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഫയർഫോഴ്സും തണ്ടർബോള്‍ട്ടും തിരച്ചിലില്‍ പങ്കാളികളാവും. മുണ്ടക്കൈ ദുരന്തത്തില്‍ 407 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

TAGS : KSRTC | WAYANAD LANDSLIDE
SUMMARY : KSRTC will resume regular services to Churalmala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *