കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ.ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് പണം അനുവദിച്ചത്.  ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്‌ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഇതില്‍ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് കോര്‍പറേഷന് കൊടുത്തത്. നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്‌ആർടിസിക്ക് അനുവദിച്ചിരുന്നു. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് നേരത്തെ മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കുകയുണ്ടായി. സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

TAGS : KSRTC | MONEY | KERALA
SUMMARY : Another Rs 74.20 crore has been sanctioned to KSRTC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *