ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ സ്പെഷ്യൽ സർവീസ് ഒരുക്കി കർണാടക ആർടിസി

ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ സ്പെഷ്യൽ സർവീസ് ഒരുക്കി കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. വെള്ളിയാഴ്ച രാത്രി 7.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു നാളെ രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സാണ് സർവീസ് നടത്തുക. എറണാകുളം, ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഈ അധിക ബസ് സർവീസ്. ശാന്തി നഗർ: രാത്രി 7.45, ക്രൈസ്റ്റ് കോളേജ്: 7.55, സെന്റ് ജോൺസ് ബിഎംടിസി: 08.05, എറണാകുളം: രാവിലെ 6 മണി, ആലപ്പുഴ: 7.15 എന്നിങ്ങനെയാണ് ബസിന്റെ സമയക്രമം.

ശനിയാഴ്ചയും ആലപ്പുഴയിലേക്ക് പ്രത്യേക സർവീസ് നടത്തിയേക്കും. ഇതിന് പുറമേ കർണാടക ആർ.ടി.സി. വെള്ളിയാഴ്ച കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

വിവരങ്ങൾക്ക്: 9447166179 (പാസഞ്ചർ ഹെൽപ്പ് ലൈൻ).

TAGS: BENGALURU | KSRTC
SUMMARY: KSRTC announce special service in bengaluru – allappey route

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *